AccidentChuttuvattomThodupuzha

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

കുണിഞ്ഞി: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്കേറ്റു. മാറിക -രാമപുരം റോഡിൽ പന്തയ്ക്ക വളവിൽ വെളളിയാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അപകടമുണ്ടായത്. പാലായിൽ നിന്ന് മൂവാറ്റുപുഴയ്ക്കുപോയ കാറും മാറികയിൽ നിന്നും ഹിറ്റാച്ചിയുമായി രാമപുരത്തിനു പോയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കുന്നം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!