ChuttuvattomThodupuzha

ചെയര്‍മാനെ കൗണ്‍സിലിന്റെ അകത്തും പുറത്തും ഉപരോധിക്കും : യുഡിഎഫ്

തൊടുപുഴ : വിജിലന്‍സ് കേസില്‍ പ്രതിയായ ചെയര്‍മാന്റെ പിന്തുണ എല്‍ഡിഎഫ് പിന്‍വലിച്ചു എന്നുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രം നടത്തിയിട്ടുള്ളതാണെന്ന് യുഡിഎഫ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി. ചെയര്‍മാന്റെ പിന്തുണ പിന്‍വലിച്ചു എന്ന് പറയുന്ന എല്‍ഡിഎഫ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ചെയര്‍മാനെ പുറത്താക്കുന്നതിനു വേണ്ടി കൗണ്‍സിലില്‍ അവിശ്വാസം കൊണ്ടുവരണം. അല്ലാതെ ചെയര്‍മാനെ നിലനിര്‍ത്തിക്കൊണ്ട് പിന്‍സീറ്റില്‍ ഇരുന്നു ഭരണം നടത്തുവാന്‍ ഉള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ യുഡിഎഫ് അതിനെ കൗണ്‍സിലിന് അകത്തും പുറത്തും എതിര്‍ക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മണ്ഡലം ചെയര്‍മാന്‍ എം.എ കരീമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.ഐ ബെന്നി, എ.എം ഹാരിദ്, ഷിബിലി സാഹിബ്, അഡ്വ.ജോസി ജേക്കബ്, കെ. സുരേഷ് ബാബു, അഡ്വ. ജോസഫ് ജോണ്‍, ടി.ജെ പീറ്റര്‍, വി.ഇ താജുദ്ദീന്‍, എം.എച്ച് സജീവ്, രാജേഷ് ബാബു, കെ.ജി സജിമോന്‍, ഫിലിപ്പ് ചേരിയില്‍, കെ.ദീപക്, എന്‍. രവീന്ദ്രന്‍, എം.കെ ഷാഹുല്‍ഹമീദ്, കെ.കെ ജോസഫ്, പി.കെ മൂസ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!