ChuttuvattomThodupuzha

ചെയര്‍മാന്റെ രാജി പ്രഖ്യാപനം സിപിഎമ്മിന്റെ നാടകമോ : ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്

തൊടുപുഴ : ചെയര്‍മാന്റെ രാജി പ്രഖ്യാപനം സിപിഎമ്മിന്റെ നാടകമോയെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്. ഇന്ന് രാവിലെ 11 ന്  ചെയര്‍മാന്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചത്. എന്നാല്‍ മുനിസിപ്പല്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ രാജി കത്ത് നല്‍കിയിട്ടില്ലെന്നും അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഇത്  സിപിഎമ്മിന്റെ തിരക്കഥ മാത്രമായിരുന്നു. സിപിഎം തൊടുപുഴ നഗരസഭ കേന്ദ്രികരിച്ച് നടത്തിയ അഴിമതികള്‍ പുറത്ത് വരാതിരിക്കാന്‍ വേണ്ടിയുള്ള അന്തര്‍ നാടകത്തിന്റെ ഭാഗം മാത്രമാണിത്. പാര്‍ട്ടി ഓഫീസ് പണിയുന്നതിനും മുഖ്യമന്ത്രിയുടെ നവകേരള സദസ് നടത്തിപ്പിനും വേണ്ടിയുള്ള ഭീമമായ ഫണ്ട് സമാഹരണത്തിന് ചെയര്‍മാനെയാണ് ഉപയോഗിച്ചത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ ചെയര്‍മാനെ രാജിയില്‍ നിന്നും കേസില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജിക്ക് പകരം അവധിക്ക് അപേക്ഷ കൊടുപ്പിച്ചതിലൂടെ മനസിലാകുന്നതെന്ന് ഷിബിലി സാഹിബ് പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി.വി മത്തായിയെ സംരക്ഷിക്കുന്നതിനുള്ള അടവ് നയത്തിന്റെ ഭാഗമായുള്ള നാടകമാണ് ചെയര്‍മാനെ രാജിവയ്പ്പിക്കാതെ സിപിഎം ശ്രമിക്കുന്നത് ചെയര്‍മാനെ രാജി വയ്പ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം പൂര്‍ണമായും സിപിഎം ഏറ്റെടുക്കണമെന്നും ഷിബിലി സാഹിബ് ആവശ്യപ്പെട്ടു .

 

Related Articles

Back to top button
error: Content is protected !!