ChuttuvattomThodupuzha

മടിയില്‍ കനമുളളതിന്റെ തെളിവാണ് വീണാ വിജയന്റെ പണമിടപാട് കാര്യത്തിലുളള മുഖ്യമന്ത്രിയുടെ മൗനം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തൊടുപുഴ: മടിയില്‍ കനമുളളതിന്റെ തെളിവാണ് വീണാ വിജയന്റെയും അവരുടെ കമ്പനിയായ എക്‌സാലോജിക്കിന്റെയും കോടികളുടെ പണമിടപാട് കാര്യത്തിലുളള മുഖ്യമന്ത്രിയുടെ മൗനമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. സി എം ആര്‍ എല്ലിനെ കൂടാതെ മറ്റ് വന്‍കിട കമ്പനികളില്‍ നിന്നും വീണാ വിജയനും എക്‌സാലോജിക്കും കോടാനുകോടി മാസപ്പടി വാങ്ങിയിട്ടുണ്ട്. ജി എസ് ടി- ബാങ്ക് രേഖകള്‍ പുറത്തുവിട്ടാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
1.72 കോടി മാത്രമേ വീണക്ക് കിട്ടിയുളളൂ എന്ന് ഉറപ്പിച്ച് പറയാന്‍ സി പി എമ്മിന് കഴിയില്ല. ഇതു കൊണ്ടാണ് രേഖകള്‍ പുറത്തുവിടാന്‍ ധൈര്യമില്ലാത്തത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്
വീണ വിജയന്റെ സെക്യൂരിറ്റി പണിയാണ് ചെയ്യുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. സ്വന്തം മകള്‍ക്കെതിരെ ഇത്ര ഗുരുതര ആരോപണം ഉയര്‍ന്നിട്ടും ദിവസങ്ങളായി മൗനിയായി തുടരുകയാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓര്‍ത്തെങ്കിലും മകള്‍ ആരോടൊക്കെ എത്ര തുക കൈപ്പറ്റിയെന്ന രേഖകള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കടലാസ് കമ്പനികളെ സൃഷ്ടിച്ച് കളളപ്പണം വെളുപ്പിച്ചതാണ് ഇവിടെ കണ്ടത്.
സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സിന്റെ കണ്ടെത്തലുകള്‍ക്ക് ഒരിക്കലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇത് എന്ത് കൊണ്ടെന്ന സംസ്ഥാന ധനമന്ത്രി വ്യക്തമാക്കണം. എക്‌സാലോജിക് കര്‍ണാടകത്തിലാണെന്ന ന്യായം പറഞ്ഞ് വേണമെങ്കില്‍ ധനമന്ത്രിക്ക് ഒഴിവാകാം.
തന്റെ സ്ഥാപനം അഭിഭാഷക സേവനത്തിന് സിംഗപ്പൂര്‍ ഡോളറായും ബ്രിട്ടീഷ് പൗണ്ടായും യു എസ് ഡോളറായും വിദേശപണം കൈപ്പറ്റിയിട്ടുണ്ടെന്ന് കുഴല്‍നാടന്‍ സമ്മതിച്ചു. എന്നാല്‍ അതെല്ലാം നിയമവിധേയമാണെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു.

Related Articles

Back to top button
error: Content is protected !!