ChuttuvattomThodupuzha

ചിന്നക്കനാല്‍ ഭൂമിയിടപാട്; മാത്യു കുഴല്‍നാടന്റെ മൊഴിയെടുത്തു

തൊടുപുഴ: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സ് ഓഫീസില്‍ ഹാജരായി. മുട്ടം വിജിലന്‍സ് ഓഫീസില്‍ ഹാജരായ അദ്ദേഹത്തില്‍ നിന്ന് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തു. എം.എല്‍.എ 50 സെന്റ് മിച്ചഭൂമി കൈയേറിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലെ സൂചന. പുറമ്പോക്ക് ഭൂമിയില്‍ മതിലും നിര്‍മിച്ചിട്ടുണ്ട്. ഭൂമി രജിസ്റ്റര്‍ ചെയ്തതില്‍ ക്രമക്കേടുണ്ടെന്നും 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്ട്രേഷന്‍ സമയത്ത് മറച്ചുവച്ചുവെന്നുമാണ് വിജിലന്‍സ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

എന്നാല്‍ സംഭവത്തില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണത്തോടും സഹകരിക്കും. 50 സെന്റ് ഭൂമി അധികമായി വന്നത് എങ്ങനെയെന്നറിയില്ലെന്നും തന്നയാള്‍ സ്ഥാപിച്ചിരുന്ന അതിരുകള്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യപ്പെട്ടാല്‍ ഇനിയും വിജിലന്‍സിനു മുന്നില്‍ ഹാജരാകും. സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കട്ടെയെന്നും അധികാരം ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!