ChuttuvattomThodupuzha

കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തൊടുപുഴ : അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിഡിഇ ഓഫീസിന് സമീപം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കുവാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മുന്‍ കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷ വഹിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാതെ അലയുമ്പോള്‍ പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും യാതൊരു പരിഹാരവും കാണാതെ മണ്ടന്‍ പരിഷ്‌കാരങ്ങള്‍ നടത്തി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്ന് ടോണി തോമസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ ജോണ്‍, സംസ്ഥാന സെക്രട്ടറി സോയിമോന്‍ സണ്ണി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ്, കെഎസ്യു സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസുകുട്ടി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഒ.എസ് ഉമര്‍ ഫാറൂഖ്, അമല്‍ മോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജു റോബര്‍ട്ട്, നിഖില്‍ ചോപ്ര,ജെയ്‌സണ്‍ തോമസ്, ഫസല്‍ അബ്ബാസ്, അനന്തകൃഷ്ണന്‍ എം.എം, ആല്‍ബര്‍ട്ട് കുന്നപ്പള്ളി,അലന്‍ നിധിന്‍ സ്റ്റീഫന്‍, ഗൗതം റെജി, ടിനുമോന്‍ ദേവസ്യ, ബ്ലെസ്സണ്‍ ബേബി, സാനറ്റ് ഷാജി, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഷ്‌കര്‍ ഷമീര്‍, അനന്തു ഷിന്റോ നേതാക്കളായ റഹ്‌മാന്‍ ഷാജി, അല്‍ത്താഫ് സുധീര്‍, എബി ജോര്‍ജ്, ജോസിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!