ChuttuvattomThodupuzha

ക്ലമന്റ് ഇമ്മാനുവല്‍ വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ്

തൊടുപുഴ:വഴിത്തല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് പ്രതിനിധി ക്ലമന്റ് ഇമ്മാനുവേലിനെ തെരെഞ്ഞെടുത്തു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, മണക്കാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്ലമന്റ് മൂന്നാം തവണയാണ് ഭരണ സമിതി അംഗമായി വിജയിച്ചത്. തൊടുപുഴ സഹ കരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഡി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.എസ് ശ്രീജിത്ത് റിട്ടേണിങ് ഓഫീസറായി നടത്തിയ തെരെഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി സോമി വട്ടക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് എ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. അജിത് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!