ChuttuvattomThodupuzha

സഹകരണ ജനാധിപത്യവേദി; തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി

തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ മേഖലയോടുള്ള അവഗണ അവസാനിപ്പിക്കണമെന്നും, ഈ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സഹകരണ ജനാധിപത്യവേദി തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണാ സമരം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യ്തു.സഹകരണ മേഖലയില്‍ അനിയന്ത്രിതമായി മള്‍ട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ അനുവദിക്കുക വഴി നൂറ്റാണ്ടുകളുടെ ശ്രമഫലമായി കേരളത്തില്‍ പടുത്തുയര്‍ത്തിയ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാറിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎം ഭരിക്കുന്ന സംഘങ്ങളിലാണ് ക്രമക്കേടുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാതെ, പ്രശ്‌നം ലഘൂകരിച്ച് അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകുന്നതിന് യുഡിഎഫ് നേതൃത്വം സുസജ്ജമാണെന്ന്, സഹകാരികളുടെയും നിക്ഷേപകരുടെയും സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ദീപക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം കെ പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. സിഎംപി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, അരിക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ടോണി കുര്യാക്കോസ്, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമെന്റ് ഇമ്മാനുവല്‍, കെ കെ മുരളീധരന്‍, സുരേഷ് രാജു, സി കെ നസീര്‍, അന്‍ഷാദ്, ജനീവന്‍,കെ ജി സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!