ChuttuvattomThodupuzha

കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം : കിസാന്‍ സഭ

തൊടുപുഴ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ കാറ്റിലും, മഴയിലും, മണ്ണിടിച്ചിലിലും വീടും, കൃഷിയും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ മുള്ളരിങ്ങാട് മേഖലാ കണ്‍വന്‍ഷന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മഴയിലും, മണ്ണിടിച്ചിലിലും വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ വലിയ ആശങ്കയിലാണ് ജീവിക്കുന്നത്. അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് കിസാന്‍ സഭ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം കിസാന്‍ സഭ തൊടുപുഴ മണ്ഡലം സെക്രട്ടറി പി.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. വി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. ഐറ്റിയുസി ജില്ലാ ട്രഷറര്‍ പി.പി. ജോയി മുഖ്യപ്രഭാഷണം നടത്തി. സിപിഐ മുള്ളരിങ്ങാട് ലേക്കല്‍ സെക്രട്ടറി കെ.ആര്‍ സാല്‍മോന്‍, എഐടിയുസി മണ്ഡലം കമ്മറ്റി അംഗം ഇ.വി. ശിവദാസ്,എഐവൈഎഫ് മണ്ഡലം കമ്മറ്റി അംഗം രാഹുല്‍ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ഗ്ഗീസ് ജോസഫ് -സെക്രട്ടറി, വി.കെ ഗോപാലന്‍- അസ്സിസ്റ്റന്റ് സെക്രട്ടറി, പി.കെ. സതീശന്‍- പ്രസിഡന്റ്, സി.ജെ, സാജന്‍ (വൈസ് പ്രസിഡന്റ് ) പി.എന്‍ രാമകൃഷണന്‍ -ട്രഷററായും മേഖലാ കമ്മറ്റി തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!