ChuttuvattomThodupuzha

ഇടവെട്ടിയില്‍ നഷ്ടപരിപഹാരം എത്രയും വേഗം നല്‍കും : ജില്ലാ കളക്ടര്‍

തൊടുപുഴ : തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തില്‍ നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് എത്രയും വേഗം നഷ്ടപരിപഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേല്‍ക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാന്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ , തൊടുപുഴ തഹസില്‍ദാര്‍ ബിജിമോള്‍ എ സ് , കാരിക്കോട് വില്ലേജ് ഓഫീസര്‍ ഷാജി എന്‍എസ് , മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!