Moolammattam

ഓണക്കിറ്റിലെ ചെറുപയർ പാക്കറ്റിനുള്ളിൽ പ്രാണികൾ

മൂലമറ്റം: ഓണക്കിറ്റിലെ ചെറുപയർ പായ്ക്കറ്റിനുള്ളിൽ നിറയെ ചെള്ളുകൾ എന്ന് പരാതി. മൂലമറ്റം സ്വദേശിക്ക് കിട്ടിയ ഓണക്കിറ്റിലാണ് ചെള്ളുകൾ നിറഞ്ഞ ചെറുപയർ പായ്ക്കറ്റ് കണ്ടത്.ഏറെ കെട്ടിഘോഷിച്ച് റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റിലെ സാധനങ്ങൾ നിലവാരം കുറഞ്ഞതാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. അതിനിടെയാണ് ചെറുപയർ പായ്ക്കറ്റിനുള്ളിൽ ചെള്ളിനെ കണ്ടത്.കഴിഞ്ഞ തവണകളിൽ കിട്ടിയ കടലയിലും പയറിലും എല്ലാം ചെള്ളുകൾ ഉള്ളതും കുത്തിയതും ആയിരുന്നു.സപ്ലെ കൊയുടെ പായ്ക്കറ്റുകളാണ് ഇത് ഇത്തരം ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഓണ കിറ്റിൽ ചേർത്ത സപ്ലെകോയുടെ നടപടി പ്രതിക്ഷേധാർഹമാണ് ഇത് അന്വേഷണ വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!