ChuttuvattomThodupuzha

പന്നിമറ്റം ബസ് സ്റ്റാന്റ് ജംഗ്ഷനിലെ തണല്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചതായി പരാതി

പന്നിമറ്റം : ബസ് സ്റ്റാന്റ് ജംഗ്ഷനില്‍ പരിസ്ഥിതി ദിനത്തില്‍ നട്ട തണല്‍ മരങ്ങള്‍ സാമൂഹികവിരുദ്ധര്‍ വെട്ടി നശിപ്പിച്ചതായി പരാതി. പാതി വെട്ടി നിര്‍ത്തിയിരിക്കുന്ന മൂന്ന് ബദാം മരങ്ങള്‍ ഏത് നിമിഷവും നിലംപതിക്കുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി ബദാം മരങ്ങളുടെ തണലിലാണ് ഇവിടെ ഓട്ടോ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഇവിടുത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് വളര്‍ന്നുവന്ന ഭാഗമാണ് ഇപ്പോള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്.

കനത്ത വേനലില്‍ ആശ്വാസമായി നിന്നിരുന്ന മരങ്ങള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് പ്ര ദേശവാസികളും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത്, വനംവകുപ്പ് അധികൃതര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണിവര്‍. പന്നിമറ്റത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞദിവസം വെള്ളിയാമറ്റം പള്ളിയിലെ തിരുനാള്‍ പ്രമാണിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!