Thodupuzha

അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തായി പരാതി

തൊ​ടു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തി​ന് ജ​ല അ​ഥോ​റി​റ്റി​ക്കും ക​രാ​റു​കാ​ർ​ക്കു​മെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ സെക്‌ഷ​നു​ക​ളി​ലെ അ​സി. എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

 

തൊ​ടു​പു​ഴ – പാ​ലാ റോ​ഡി​ൽ ആ​ശീ​ർ​വാ​ദ് തിയ​റ്റ​റി​ന് സ​മീ​പ​വും കു​ന്നം – പ​ടി​ഞ്ഞാ​റെ കോ​ടി​ക്കു​ളം റോ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളു​മാ​ണ് പ​ണ​മ​ട​ച്ച്് നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി വാ​ങ്ങാ​തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശീർ​വാ​ദ് തിയ​റ്റ​റി​ന് സ​മീ​പം രാ​ത്രി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് അ​തു​വ​ഴി വ​ന്ന ഇ​ടു​ക്കി റോ​ഡ്സ് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​പി. ജാ​ഫ​ർ​ഖാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​ പെ​ടു​ക​യാ​യി​രു​ന്നു. അ​സി. എ​ക്സി. എ​ൻ​ജി​നി​യ​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ ജ​ല അ​ഥോ​റി​റ്റി അ​സി. എ​ൻ​ജി​നി​യ​ർ​ക്കും ക​രാ​റു​കാ​ർ​ക്കു​മെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related Articles

Back to top button
error: Content is protected !!