സ്വകാര്യ ബസിന്റെ മൂന്ന് ടയറുകള്‍ക്ക് കേടുപാട് വരുത്തിയതായി പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/bus-16.jpg?resize=689%2C402&ssl=1?v=1715873119)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ സ്റ്റെപ്പിനി അടക്കം മൂന്ന് ടയറുകള്‍ക്ക് കേടുപാട് വരുത്തിയതായി പരാതി. തൊടുപുഴ – മുള്ളിരിങ്ങാട് – വെള്ളക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ടയറുകളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
രാവിലെ ആറിന് സര്‍വീസ് ആരംഭിച്ച് വൈകിട്ട് ഏഴിന് വെള്ളക്കയത്ത് ട്രിപ്പ് അവസാനിക്കുന്ന രീതിയിലാണ് ബസിന്റെ സമയക്രമം. വ്യാഴാഴ്ച രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ബസിന് സമീപത്തെത്തിയ ജീവനക്കാരാണ് ടയറുകള്‍ കാറ്റ് കുത്തിയ നിലയില്‍ കാണുന്നത്.
തുടര്‍ന്ന് ജീവനക്കാര്‍ ഉടമ ജോബിയെ വിവരം അറിയിച്ചു. ട്രിപ്പ് മുടങ്ങുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയ ബസ് ഉടമ കാളിയാര്‍ പോലീസില്‍ പരാതി നല്കി. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു ബസുമായി സമയ ക്രമത്തെ ചൊല്ലി കുറച്ച് നാളുകളായി തര്‍ക്കവും കേസും നിലനില്‍ക്കുന്നതായും ജോബി പറഞ്ഞു. 18 വര്‍ഷമായി ബസ് സര്‍വീസ് നടത്തുന്ന തനിക്ക് ഇതുവരെ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അടുത്ത കാലത്തായി ചിലര്‍ നിരന്തര പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും ജോബി ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)