ChuttuvattomThodupuzha

മണക്കാട് സഹകരണബാങ്കില്‍ സഹകാരി സംഗമവും നിക്ഷേപ കാമ്പയിനും നടത്തി

തൊടുപുഴ: മണക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകാരി സംഗമവും നിക്ഷേപ കാമ്പയിനും ബാങ്ക് ഹാളില്‍ നടന്നു.സഹകാരി സംഗമം കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപകാമ്പയിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജും,പുതിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എന്‍.ഗീതയുംനിര്‍വഹിച്ചു.ബാങ്ക് പ്രസിഡന്റ് ബിനോയ്.ബി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് റ്റി.ആര്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ.സി.എസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ദീപക്, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, നീനു പ്രശാന്ത്, മണക്കാട് പഞ്ചായത്ത് അംഗങ്ങള്‍ ആയ ജീന അനില്‍, പി.എസ്.ജേക്കബ്ബ്, എം.മധു, ഓമന ബാബു, ഭരണ സമിതിയംഗം വി.ബി ദിലീപ് കുമാര്‍, സെക്രട്ടറി നിര്‍മ്മല്‍ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. നിക്ഷേപ ക്യാമ്പയിന്‍ 30 വരെ നീണ്ടു നില്ക്കും.

Related Articles

Back to top button
error: Content is protected !!