Local Livevaazhakkulam

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

വാഴക്കുളം: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇന്‍സ്‌പെക്ടര്‍ പി.ടി ഹസൈനാരും, രക്ഷകര്‍ത്താക്കള്‍ക്കായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് അജയകുമാറും ക്ലാസ്സ് നയിച്ചു. പിടിഎ പ്രസിഡന്റ് എം.എം പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഷാബു കുര്യാക്കോസ് ആമുഖ പ്രഭാഷണം നടത്തി. യോഗത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ സ്‌കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി ആദരിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഇ സിദ്ദിഖ്, എംപിടിഎ പ്രസിഡന്റ് റീന ഫ്രാന്‍സിസ്, പിടിഎ വൈസ് പ്രസിഡന്റ് സജി പൗലോസ്, അഷ്ബിന്‍ മാത്യു, സ്മിത ലിജു, സജി ചെറിയാന്‍, ജോസഫ് ജെയ്‌സണ്‍, ജിയോ റെജി, എല്‍സ ബിജു, അധ്യാപകരായ എം.കെ ബിജു, ജോമോന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!