ArakkulamLocal Live

വനിതാ ദിനാചരണവും വിജ്ഞാനവികസന സദസും സംഘടിപ്പിച്ചു

മൂലമറ്റം : സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അറക്കുളത്ത് വിജ്ഞാന വികസന സദസും, വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പുതിയ തലമുറയെ വായനാ ലോകത്തേക്കും, വിജ്ഞാന സമൂഹത്തിലേക്കും എത്തിക്കുവാനായി പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രമായ ഗ്രന്ഥശാലകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് വിജ്ഞാനവികസന സദസ് സംഘടിപ്പിച്ചത്.
ലെബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ലിസിയമ്മ മാണി ഉദ്ഘാടനം ചെയ്തു. അറക്കുളം ജയ്ഹിന്ദ് ലൈബ്രറി വനിതാവേദി വൈസ് പ്രസിഡന്റ് ബിജി വേലുക്കുട്ടന്റെ അധ്യക്ഷത വഹിച്ചു.

സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സര്‍, അസ്തി തേയ്മാനം, ഗര്‍ഭാശയ രോഗങ്ങള്‍ അടക്കം വിവിധ രോഗങ്ങളെക്കുറിച്ചും, അതിനുള്ള പ്രതിവിധികളെക്കുറിച്ചും ആരോഗ്യ വകുപ്പില്‍ നിന്നുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ ജിലു ജോബി, ട്രീസാ കുര്യന്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും, സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്വാശ്രയ സംഘങ്ങള്‍ വഴി വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് മൂലമറ്റം, തുടങ്ങനാട് ഫെറോനാകളുടെ വനിതാ സംഘങ്ങളുടെ കോര്‍ഡിനേറ്ററും, പാലാ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹിയുമായ ജിഷ സാബു വിശദമാക്കി. മുന്‍ പഞ്ചായത്ത് മെമ്പര്‍ രമ രാജീവ്, ജയ്ഹിന്ദ് ലൈബ്രറി വനിതാവേദി പ്രസിഡന്റ് ലിസ്സി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!