KudayathoorLocal Live

ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു

മൂലമറ്റം : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, കുടയത്തൂര്‍ പഞ്ചായത്ത്, തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസ് എന്നിവ സംയുക്തമായി 10 ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ പരിശീലനം കുടയത്തൂര്‍ പഞ്ചായത്ത് റൂറല്‍ മാര്‍ക്കറ്റ് ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഡി എസ് റ്റി അജയ് ശങ്കര്‍ നയിച്ച പരിശീലന പരിപാടിയില്‍ 26 സംരംഭകര്‍ക്കായി പുലാവ്, ഫ്രൈഡ് റൈസ്, നൂഡില്‍സ്, ഗോബി മഞ്ചുരിയന്‍, കട്‌ലറ്റ്, സമൂസ, പാനി പൂരി തുടങ്ങി 100 ല്‍ പരം വിഭവങ്ങള്‍ തയ്യാറാകുന്നതിന് പരിശീലനം നല്‍കി.  ഫുഡ് സേഫ്റ്റി, ലൈസന്‍സ്,സംരംഭകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലോണ്‍ സബ്സിഡി
സ്‌കീമുകള്‍ എന്നിവയെ സംബന്ധിച്ച് കുടയത്തൂര്‍ പഞ്ചായത്ത് സംരംഭ വികസന എക്‌സിക്യൂട്ടീവ് ആഷിക്ക് ജബ്ബാര്‍ നിര്‍ദേശങ്ങളും നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!