KarimannorLocal Live

കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍തൃ പൊതുയോഗവും സോഷ്യല്‍ ഓഡിറ്റിംഗും നടത്തി. പിടിഎയുടെ ഉള്‍പ്പെടെയുള്ള സ്‌കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ വരവ് ചിലവ് കണക്കുകള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പരിശോധിച്ച് ബോധ്യപ്പെടുവാനുള്ള അവസരമാണ് സോഷ്യല്‍ ഓഡിറ്റിംഗിലൂടെ സാധ്യമാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച നൂതന പരിപാടി തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കരിമണ്ണൂര്‍ സ്‌കൂളില്‍ നടത്തുന്നത്.

അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ജോസണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി മാത്യു കണക്കവതരണം നടത്തി. രക്ഷാകര്‍തൃ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സീനിയര്‍ അധ്യാപിക മേരി പോള്‍, പി.ടി.എ വൈസ് പ്രസിഡന്റ് എ. പി. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ് , പി.ടി.എ സെക്രട്ടറി ബിന്‍സി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ മാത്യു വര്‍ഗീസ്, സാബു ജോസ്, സോജന്‍ അബ്രാഹം, മിനി എ. ജോണ്‍, ഷേര്‍ലി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!