ChuttuvattomThodupuzha

കായിക വികസന സെമിനാര്‍ നടത്തി

തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതലകളും സാധ്യതകളും എന്ന വിഷയത്തില്‍ മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് ക്ലാസ് നയിച്ചു. നിര്‍ദ്ദനരായ കായികതാരങ്ങള്‍ക്ക് പരിശീലനവും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും സ്‌പോര്‍ട്‌സ്‌കിറ്റുകളും നല്‍കുന്നതിനായി കായികനിധി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ കായിക അധ്യാപകരുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മേധാവികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് കായികവികസനത്തിനായുള്ള പദ്ധതിക്ക് രൂപം നല്‍കും. ജില്ലയില്‍ നിര്‍മ്മാണം നടക്കുന്ന പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം, നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. എച്ച്എടിസി മൂന്നാര്‍, എസ്എന്‍വി എച്ച്എസ്എസ് എന്‍ആര്‍ സിറ്റി, കാല്‍വരിമൗണ്ട് എച്ച്എസ്എസ്, പെരുവന്താനം ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി എന്നിവിടങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഡേ ബോര്‍ഡിംഗ് സെന്റര്‍ ആരംഭിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!