ChuttuvattomThodupuzha

അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദ്വാരപാലകരുടെ സമര്‍പ്പണം

തൊടുപുഴ : മണക്കാട് അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച ക്ഷേത്രത്തില്‍ ദ്വാരപാലകരുടെ സമര്‍പ്പണം നടത്തി. ക്ഷേത്രത്തിലേക്ക് ശില്‍പ്പ സമര്‍പ്പണം നടത്തിയ പാലത്തിനാല്‍ ചന്ദ്രശേഖരന്‍ നായര്‍ ക്ഷേത്രം ശില്‍പ്പി മനോജ് മാധവന് ദക്ഷിണ നല്‍കി സമര്‍പ്പണ ചടങ്ങ് നടത്തി. ശേഷം ക്ഷേത്രം പ്രസിഡന്റ് വി.ആര്‍.പങ്കജാക്ഷന്‍ നായര്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വലിയ നടപ്പന്തലിന്റേയും, വഴിപാട് കൗണ്ടറിന്റെയും സമര്‍പ്പണ ചടങ്ങ് 30 ന് രാവിലെ 11ന് പന്തളം രാജാവ് മൂലംനാള്‍ ശങ്കര്‍ വര്‍മ്മ രാജ നിര്‍വഹിക്കുമെന്നും, രാജാവിന് സമുചിതമായ സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് വി.ആര്‍.പങ്കജാക്ഷന്‍ നായര്‍ അറിയിച്ചു.സെക്രട്ടറി അനില്‍.ജെ, ട്രഷറര്‍ സാജന്‍.എസ്, കോ.ഓര്‍ഡിനേറ്റര്‍ പി.എന്‍.രാധാകൃഷ്ണന്‍, വൈസ്.പ്രസിഡന്റ് ഭാരതിയമ്മ, കമ്മറ്റിയംഗങ്ങളായ ഓമന.ബി, ഷീല ആനക്കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!