ChuttuvattomThodupuzha

ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ ഇന്ന്

തൊടുപുഴ: ജില്ലാ കണ്‍സ്യൂമേഴ്സ് വിജിലന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഞായര്‍ ഉച്ചയ്ക്ക് 2ന് കോളപ്ര അംഗന്‍വാടി ഹാളില്‍ ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുജാ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രസക്തി നിത്യ ജീവിതത്തില്‍ എന്ന വിഷയം ആസ്പദമാക്കിയുള്ള സെമിനാറിന് വിജിലന്‍സ് ഫോറം പ്രസിഡന്റ് എം.എന്‍. മനോഹര്‍ നേതൃത്വം നല്‍കും. ഗാന്ധി സ്മാരക വായനശാല പ്രസിഡന്റ് വി.സി. ബൈജു അധ്യക്ഷത വഹിക്കും.

 

 

Related Articles

Back to top button
error: Content is protected !!