ChuttuvattomThodupuzha

കോടതിഫീസ് വര്‍ധന പിന്‍വലിക്കണം : അഡ്വ.ക്ലാര്‍ക്സ് അസോസിയേഷന്‍ 

തൊടുപുഴ : അന്യായമായ കോടതി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്. എന്നാല്‍ കോടതികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. കോടതി വഴി സാധാരണക്കാരെ കൊള്ളയടിക്കാന്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും അഡ്വക്കേറ്റ് ക്ലാര്‍ക്സ് ക്ഷേമനിധി വര്‍ധിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടിനെതിരെ അസോസിയേഷന്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി. ശ്രീകുമാര്‍, ജില്ലാ സെക്രട്ടി സ്വീറ്റ്സണ്‍ ജോസഫ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

 

Related Articles

Back to top button
error: Content is protected !!