Thodupuzha

സംസ്ഥാനത്തെ മുഴുവന്‍ പട്ടയ പ്രശ്‌നങ്ങളുംഎല്‍.ഡി.എഫ് പരിഹരിക്കും: എം.വി ഗോവിന്ദന്‍

തൊടുപുഴ: ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ പട്ടയ പ്രശ്‌നങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊടുപുഴയിലും അടിമാലിയിലും നെടുങ്കണ്ടത്തും നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഈ ജാഥയോടെ അവസാനിക്കും. 3,42,000 ആളുകള്‍ക്കാണ് ഭൂമിയയും വീടു മില്ലാത്തത്. ഇവര്‍ക്കായി 15,000 ഏക്കര്‍ കണ്ടെത്തി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് നല്‍കും. ചുരുങ്ങിയത് മൂന്ന് സെന്റ് എങ്കിലും നല്‍കും. ശേഷം വീടും നല്‍കും. 1.5 ലക്ഷം പേര്‍ക്ക് ഭൂമിയുണ്ട് , വീടില്ല. അവര്‍ക്കും വീട് കൊടുക്കും.

ഭൂമിയില്ലാത്ത ഒരാളും കേരളത്തില്‍ ഉണ്ടാകില്ല. ബി.ജെ.പി അദാനിമാരെയും അംബാനിമാരെയും ദത്തെടുത്തപ്പോള്‍ സര്‍ക്കര്‍ ദത്തെടുത്തത് 64,006 അതിദരിദ്രരെയാണ്. അവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കും. ഭൂമിയുണ്ടെങ്കില്‍ ആ ഭൂമിക്ക് പട്ടയം ഉറപ്പാണ്.

കേന്ദ്ര ഏജന്‍സികളും ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും പാര്‍ട്ടിയെ കൊത്തിവലിക്കുന്നത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഈ പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ടെന്ന് മനസിലായതിനാലാണ് ജാഥ സ്വീകരണ വേദികളിലേക്ക് ജനം ഒഴുകിയെത്തുന്നത്. ഇവര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതുപോലെ സര്‍ക്കാരിനെയും പിന്തുണയ്ക്കുന്നു.

കേരളത്തില്‍ ഒരു വികസനവും സാധ്യമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് അവരുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കേരളത്തിലെ ഏത് മാര്‍ക്കറ്റിലും വില്‍ക്കാന്‍ അവസരം നല്‍കുകയാണ് കെ – റെയില്‍ എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!