ChuttuvattomThodupuzha

സി.പി.എം കോതായിക്കുന്ന് ബ്രാഞ്ച് കുടുംബ സംഗമം ഞായറാഴ്ച്ച

തൊടുപുഴ : സി.പി.എം കോതായിക്കുന്ന് ബ്രാഞ്ച് കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും. യോഗത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ഓണക്കോടി നല്‍കി ആദരിക്കും. ഞായറാഴ്ച്ച വിനായക ഓഡിറ്റോറിയത്തിലാണ് കുടുംബസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.എം വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആര്‍.സോമന്‍ യോഗം ഉദ്ഘാടനം ചെയ്യും. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍.ഷാജി, കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ആര്‍.പ്രശോഭ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ഷൈനു സൈമണ്‍ എന്നിവര്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കും.ചടങ്ങില്‍ ഇ.വി. സന്തോഷ്, അനീഷ് എന്‍.ബി, കെ.എ.ജബ്ബാര്‍, ടി.എം.ഷാജി, അജി തങ്കപ്പന്‍ , പി.എം. യൂനസ് എന്നിവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!