Thodupuzha

സി എസ് ബി ബാങ്ക് പണിമുടക്ക് തുടരുന്നു നാളെ ഐക്യവേദിയുടെ സംസ്ഥാനതല ബാങ്ക് പണിമുടക്ക്

തൊടുപുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ തൊഴിലാളികൾ നടത്തുന്ന ത്രിദിന പണിമുടക്ക് രണ്ടാം ദിവസവും വിജയകരമായി. സി. എസ്.ബി. ബാങ്കിൻ്റെ ഇടുക്കി ജില്ലയിലെ മുഴുവൻ ശാഖകളും അടഞ്ഞുകിടന്നു. സി എസ് ബി ബാങ്ക് പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനത്ത് നാളെ സംസ്ഥാന വ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുകയാണ്. ബാങ്കിങ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സിൻ്റെ ആഭിമുഖ്യത്തിൽ ആണ് നാളെ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

 

ജില്ലയിലെ നാല് സി എസ് ബി ബാങ്ക് ശാഖകൾക്ക് മുന്നിലും പ്രതിഷേധയോഗവും ധർണയും സംഘടിപ്പിച്ചു. തൊടുപുഴയിൽ യു.എഫ്.ബി.യു. കൺവീനർ നഹാസ് പി. സലീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് സ: കെ എം ബാബു ഉദ്ഘാടനം ചെയ്തു. പി പി ജോയ് (എ.ഐ.റ്റി.യു.സി) പി. എം നാരായണൻ (സി.ഐ.ടി.യു) സനിൽ ബാബു എൻ ( ബി.ഇ.എഫ്.ഐ). എസ് ശ്രീജിത്ത് (എ.ഐ.ബി.ഒ.സി), പി.കെ.ജബ്ബാർ(WCC) തുടങ്ങിയവർ സംസാരിച്ചു.

 

മൂന്നാറിൽ ഐ.എ.റ്റി.യു.സി. നേതാവ് വിജയമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.ഐ.റ്റി.യു. ജില്ലാ കമ്മറ്റി അംഗം സഖാവ്. എം. ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു. ഏരിയ സെക്രട്ടറി ആർ. ഈശ്വരൻ, ബെഫി ജില്ല സെക്രട്ടറി സിജോ എസ്സ്, പുഷ്പജൻ വി.എസ്സ്‌, നിബു എൻ, അരുൺ കുമാർ എന്നിവർ സംസാരിച്ചു.

 

വണ്ണപ്പുറത്ത് ധർണ്ണ സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം കെ.എം.സോമൻ ഉദ്ഘാടനം ചെയ്തു. ബെഫി ഏരിയാ സെക്രട്ടറി സിബി മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിജോ സെബാസ്റ്റ്യൻ (സി.പി.ഐ.എം) കെ ആർ ഷാജി (എ.ഐ.റ്റി.യു.സി) അമ്പിളി രവികല (വ്യാപാര വ്യവസായ സമിതി) പി എൻ ഭാസ്കരൻ (സി.ഐ.റ്റി.യു.) സി.ആർ രാജേഷ്, അലക്സ് തോമസ് എന്നിവർ സംസാരിച്ചു.

 

പൈങ്കുളം ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധയോഗം സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി ബിജു ഒ.എസ്. ഉദ്ഘാടനം ചെയ്തു. എബിൻ ജോസ് (എ.ഐ.ബി.ഇ.എ), ദിവേഷ് പി. ജോയി (ബെഫി), അനിൽകുമാർ എസ് (എൻ.സി.ബി.ഇ) എന്നിവർ സംസാരിച്ചു.

 

സി. എസ്.ബി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇന്ന് കേരള ബാങ്ക് ഇടുക്കി സി.പി.സി.ക്കു മുമ്പിലും ജീവനക്കാർ പ്രകടനം നടത്തി. നാളെ സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും. ജില്ലയിലെ നാല് കേന്ദ്രങ്ങളിലും പ്രകടനവും ധർണ്ണയും നടക്കും.

 

 

Related Articles

Back to top button
error: Content is protected !!