ChuttuvattomThodupuzha

അയ്യന്‍കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ക്ഷേത്ര തിരുമുറ്റ പന്തലിന്റെ സമര്‍പ്പണം നടന്നു

തൊടുപുഴ : മണക്കാട് അയ്യന്‍കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വലിയ നടപ്പന്തലിന്റേയും, വഴിപാട് കൗണ്ടറിന്റെയും സമര്‍പ്പണ ചടങ്ങ് നടന്നു. പന്തളം രാജാവ് മൂലംനാള്‍ ശങ്കര്‍ വര്‍മ്മ രാജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നിരവധിയാളുകളാണ് ചടങ്ങില്‍ പങ്കുചേരാനായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. പന്തളം രാജാവിന് ക്ഷേത്രപ്രവേശന കവാടത്തില്‍ നിന്നും പൂത്താലങ്ങളുടെയും, താളമേളങ്ങളുടെയും അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരണം നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് വി.ആര്‍.പങ്കജാക്ഷന്‍ നായര്‍, സെക്രട്ടറി അനില്‍.ജെ, ട്രഷറര്‍ സാജന്‍.എസ്, കോ.ഓര്‍ഡിനേറ്റര്‍ പി.എന്‍.രാധാകൃഷ്ണന്‍, വൈസ്.പ്രസിഡന്റ് ഭാരതിയമ്മ, കമ്മറ്റിയംഗങ്ങളായ ഓമന.ബി, ഷീല ആനക്കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!