Thodupuzha

നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി ദീനദയ സേവാ ട്രസ്റ്റ്

 

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ മധുരപ്പാറ മലമ്പുറത്ത് എം.വി. വിജയനും കുടുംബത്തിനും ഇനി സ്വസ്തമായി അന്തിയുറങ്ങാം. തൊടപുഴയിലെ ദീനദയ സേവാട്രസ്റ്റ് പണിതു നല്‍കുന്ന മനോഹരമായ വീട് ഇനി ഇവര്‍ക്ക് സ്വന്തമാണ്. ചെത്തുതൊഴിലാളിയായിരുന്ന വിജയന്‍ 35 വര്‍ഷം മുമ്പ് പനയില്‍ നിന്ന് വീണ് കിടപ്പിലാവുകയായിരുന്നു. കാലപ്പഴക്കത്താല്‍ ഉണ്ടായ ജീര്‍ണതമൂലം നിലംപതിച്ച തന്റെ വീട് പുനരുദ്ധരിക്കാന്‍ വിജയനെക്കൊണ്ട് കഴിഞ്ഞിരുന്നില്ല. ഭാര്യ വിലാസിനിക്ക് തൊഴിലുറപ്പിലെ രജിസ്ട്രേഷന്‍ കാര്‍ഡുണ്ടെങ്കിലും രോഗങ്ങള്‍ മൂലം തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. വിജയന്റെ ദുരിതജീവിതം കണ്ടറിഞ്ഞ് ദീനദയ സേവാ ട്രസ്റ്റ് അദ്ദേഹത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ എം.പി.സുനിതയും ട്രസ്റ്റിന് പൂര്‍ണപിന്തുണയുമായി ഒപ്പം നിന്നു. തിരുവാണിയൂരുള്ള ആപ്റ്റീവ് കണക്ഷന്‍സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് വീടിന്റെ നിര്‍മ്മാണത്തിനായി സി.എസ്.ആര്‍. ഫണ്ട് അനുവദിച്ച് ട്രസ്റ്റിനെ സഹായിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ട്രസ്റ്റ് നിര്‍മിച്ച പുതിയ ഭവനം വിജയന് കൈമാറും. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ സന്യാസി സ്വാമി നന്ദാത്മജാനന്ദ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ്. പിള്ള അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!