ChuttuvattomThodupuzha

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് : ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നേതൃയോഗം സംഘടിപ്പിച്ചു

തൊടുപുഴ: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നേതൃയോഗം സംഘടിപ്പിച്ചു. തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനറായി ജോര്‍ജ് അഗസ്റ്റിനെ തിരഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനറുമാരായി സിബി മൂലേപറമ്പില്‍ (ഉടുമ്പഞ്ചോല), പൗലോസ് മുടക്കംതല (മൂവാറ്റുപുഴ) എന്നിവരേയും പ്രവര്‍ത്തന പരിപാടികള്‍ക്ക് 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും യോഗം തിരഞ്ഞെടുത്തു. ആദ്യഘട്ടമെന്ന നിലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ പ്രചരണ ബോര്‍ഡുകള്‍ എല്ലാ മണ്ഡലത്തിലും സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.

 

Related Articles

Back to top button
error: Content is protected !!