Local LiveMoolammattam

കാലവര്‍ഷം എത്തിയിട്ടും അറക്കുളത്ത് കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടത്തില്‍

മൂലമറ്റം: മഴ ശക്തമായി ആറുകളും പുഴകളും നിറഞ്ഞൊഴുകുന്നുണ്ടെങ്കില്‍ അറക്കുളത്ത് കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. അറക്കുളം പമ്പ് ഹൗസിലെ മോട്ടര്‍ കത്തി പോയതിനാല്‍ ഒരാഴ്ചയായി ഇവിടെ വെള്ളം കിട്ടാക്കനിയാണ്. മോട്ടര്‍ പണിമുടക്കാത്ത ദിവസങ്ങള്‍ കുറവാണെന്നും സ്ഥിരമായി ഒരു പരിഹാരം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഏതാണ്ട് 50 വര്‍ഷം മുമ്പ് തുടങ്ങിയ മോട്ടര്‍ പുരയും പൈപ്പ്ലൈനുകളുമാണ് ഇവിടെയുള്ളത്. അതിന് പരിഹാരമായാണ് പുതിയ മോട്ടര്‍ പുര നിര്‍മ്മിച്ചത്. മോട്ടര്‍ പുരക്കൊപ്പം വെള്ളവും ഉണ്ട്. എന്നാല്‍ വെള്ളം പമ്പ് ചെയ്യാന്‍ മാര്‍ഗമില്ല. ഇതുമൂലം നൂറുകണക്കിന് കുടുബങ്ങളും ഹോട്ടലുകളുമെല്ലാം മഴവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മന്ത്രി ഇടപെട്ട് എത്രയും വേഗം മോട്ടര്‍ മാറ്റി വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!