ChuttuvattomThodupuzha

വി​ക​സ​നം വ​ഴിമു​ട്ടി കു​ന്നം-കാ​രി​ക്കോ​ട് റോ​ഡ്

തൊടുപുഴ: കാരിക്കോട് -കുന്നം പൊതുമരാമത്ത് റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പല സ്ഥലത്തും പൊതുമരാമത്ത് റോഡിനു വേണ്ട കുറഞ്ഞ വീതി പോലും ഈ പാതയ്ക്കില്ല. കാരിക്കോട്, തൊണ്ടിക്കുഴ, രണ്ടുപാലം, ചാലംകോട്, ഉണ്ടപ്ലാവ്, ആര്‍പ്പാമറ്റം വഴി പട്ടയം കവലയിലെത്തുന്ന റോഡിന് രണ്ടര കിലോമീറ്ററാണ് ദൈര്‍ഘ്യം. എന്നാല്‍ പാത കടന്നുപോകുന്ന പല ഭാഗത്തും കൈയേറ്റം മൂലം റോഡിന്റെ വീതി മൂന്നും നാലും മീറ്ററായി ചുരുങ്ങിയിരിക്കുകയാണെന്നാണ് ആക്ഷേപം. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് റോഡിന് മതിയായ വീതിയുള്ളത്.

മറ്റിടങ്ങളില്‍ റോഡിന്റെ വീതിക്കുറവ് മൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് കടന്നു പോകാന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ട്. റോഡിലൂടെ ഭാരവാഹനങ്ങളും ഏറെ സഞ്ചരിക്കുന്നുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ ഇവ എത്തുന്നതിനാല്‍ ഗതാഗതക്കു രുക്കും പതിവാണ്. ടിപ്പര്‍ കടന്നുപോകുന്‌പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കുപോലും പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വലിയ ടിപ്പറുകള്‍ പതിവായി ഓടുന്നതിനാല്‍ റോഡില്‍ കുണ്ടും കുഴിയും ഉണ്ടാകുന്നെന്നും പരാതിയുണ്ട്. ഏതാനും ദിവസം മുന്പാണ് റോഡില്‍ പുതുതായി ടാറിംഗ് നടത്തിയത്. തൊടുപുഴ നഗരസഭയിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നായ റോഡ് ഇടവെട്ടി പഞ്ചായത്തിനെയും ബന്ധിച്ചാണ് കടന്നു പോകുന്നത്. പൊതുമരാമത്ത് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വീതിക്കൂട്ടി പാത നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!