ChuttuvattomThodupuzha

അരിമണ്ണൂര്‍ ശ്രീദേവി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും തിരുവുത്സവവും ഇന്ന് മുതല്‍

കാളിയാര്‍: അരിമണ്ണൂര്‍ ശ്രീദേവി ധര്‍മശാസ്താ ക്ഷേത്രത്തിലെ രണ്ട് ധ്വജത്തിന്റെ പ്രതിഷ്ഠയും തിരുവുത്സവവും ചൊവ്വാഴ്ച മുതല്‍ 30 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ മകരചൊവ്വ പൊങ്കാല. 17 മുതല്‍ 20 വരെ പതിവ് പൂജകള്‍. 21 ന് രാവിലെ 8.19 നും 10 നും മധ്യേ ധ്വജപ്രതിഷ്ഠ കലശാഭിഷേകം. വൈകിട്ട് എട്ടിനും 8.30 നും മധ്യേ തൃക്കൊടിയേറ്റ്-ക്ഷേത്രം തന്ത്രി മേലേത്ത് മനയില്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ചാലപ്പുറത്ത് മനയില്‍ അജേഷ് തിരുമേനി, മേല്‍ശാന്തി രഞ്ജിത്ത് തുറവൂര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 22 മുതല്‍ 27 വരെ പതിവ് ക്ഷേത്ര ഉത്സവ ചടങ്ങുകള്‍. 28 ന് വൈകിട്ട് അഞ്ചിന് പൂമൂടല്‍.
29 ന് പള്ളിവേട്ട മഹോത്സവം-രാവിലെ പതിവ് പൂജകള്‍, രാത്രി ഒന്‍പതിന് പള്ളിവേട്ട വിളക്ക്. 30 ന് ആറാട്ട് മഹോത്സവം-രാവിലെ പതിവ് പൂജകള്‍.വൈകിട്ട് അഞ്ചിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, കാളിയാര്‍ കടവില്‍ ആറാട്ട്, കടവില്‍ പന്തീരടി പൂജ, തിരിച്ചെഴുന്നള്ളത്ത്, കൊടമരചുവട്ടില്‍ പറ, കൊടിയിറക്ക്, ഉച്ചപൂജ, 25 കലശാഭിഷേകം, ദീപാരാധന, അത്താഴപൂജ. വൈകിട്ട് 5.30 ന് ആല്‍ത്തറമേളം, പഞ്ചാരിമേളം, 6.30 ന് താലപ്പൊലിഘോഷയാത്ര.

Related Articles

Back to top button
error: Content is protected !!