ChuttuvattomThodupuzha

നാലു ലക്ഷം ഹെക്ടറില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി : മന്ത്രി കെ. രാജന്‍

തൊടുപുഴ : കേരളത്തില്‍ നാലു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി കെ.രാജന്‍. സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മോഡല്‍ ഡിജിറ്റല്‍ സര്‍വേ രാജ്യത്തിനാകെ മാതൃകാപരവും അഭിമാനകരവുമാണ്. വിവിധ സംസ്ഥാനങ്ങള്‍ കേരളാ മോഡല്‍ സര്‍വേ നടപ്പാക്കുന്നതിന് മുന്നോട്ട് വന്നിരിക്കുകയാണ്. ജനങ്ങള്‍ ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് താലൂക്ക് തലത്തില്‍ സര്‍വേ ഓഫീസുകള്‍ ആരംഭിക്കുന്നതും വില്ലേജ് തലത്തില്‍ സര്‍വേ ജീവനക്കാരെ നിയോഗിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേരളത്തിന്റെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരെ യുദ്ധം ചെയ്താണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസില്‍നിന്നും വിരമിച്ച ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഷാനവാസ് ഖാന് മന്ത്രി ഉപഹാരം നല്‍കി. എസ്എഫ്എസ്എ സംസ്ഥാന പ്രസിഡന്റ് സി. സുധാകരന്‍പിള്ള അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍, എസ്എഫ്എസ്എ ചെയര്‍മാന്‍ കെ.പി. ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.എസ്. രാഗേഷ്, പി.എസ്. സന്തോഷ്‌കുമാര്‍, കെ. മുകുന്ദന്‍, ആര്‍. രമേശ്, ഡി. ബിനില്‍, പി. ശ്രീകുമാര്‍, കെ.വി. സാജന്‍, കെ.കെ. പ്രമോദ്, തന്പിപോള്‍, എം.ഡി.ബിജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!