ChuttuvattomThodupuzha

ദിശ , കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

തൊടുപുഴ : ലൈബ്രറി കൗണ്‍സില്‍ തൊടുപുഴ മുനിസിപ്പല്‍ നേതൃസമിതിയുടെയും നഗരസഭ 29-ാം വാര്‍ഡ് വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദിശ, കരിയര്‍ ഗൈഡന്‍സ് ക്ലാസും എസ്എസ്എല്‍സി , പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. നടുക്കണ്ടം കെ.എസ്. കൃഷ്ണപിള്ള സ്മാരക വായനശാലാ ഹാളില്‍ നടത്തിയ പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മെര്‍ളി രാജു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്.ജി. ഗോപിനാഥന്‍ പ്രഭാഷണം നടത്തി. കെ.ആര്‍. സോമരാജന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. പി.ജി. മോഹനന്‍, എ.എന്‍. ചന്ദ്രബാബു, അരുണ്‍ വി. ഗോപാല്‍, കൃഷ്ണനന്ദു എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!