IdukkiLocal Live

അന്താരാഷ്ട്ര കുംഫു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ദിഷാന വി. ദിലീപ്

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പും അന്തര്‍ദേശീയ കുംഫു കൗണ്‍സിലും ചേര്‍ന്ന് നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കുംഫു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ദിഷാന വി. ദിലീപ് . കെഎസ്ഇബി ജീവനക്കാരനും, മല അരയ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവും, ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പബ്ലിക് റിലേഷന്‍ ഓഫീസറുമായ വി.എം ദിലീപ് കുമാറിന്റെ മകളാണ് ദിഷാന. കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് ദിഷാന വി. ദിലീപ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും സുവര്‍ണ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റിക് ഫോം കാറ്റഗറിയിലാണ് ദിഷാന മത്സരിച്ചത്.

 

Related Articles

Back to top button
error: Content is protected !!