ChuttuvattomThodupuzha

ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ : അവധിക്കാല നീന്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ 2 മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല നീന്തല്‍ പരിശീലനം ആരംഭിച്ചു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു നീന്തല്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പോള്‍സണ്‍ മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങളായ ബേബിവര്‍ഗ്ഗീസ്, കെ. കൃഷ്ണന്‍കുട്ടി, ദേവാനന്ദന്‍ , രാജേഷ് ആര്‍.എസ്., എന്നിവരെ ചടങ്ങില്‍ ആദരിച്ചു . ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ജോയി ജോസഫ് , സംസ്ഥാന അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബിവര്‍ഗ്ഗീസ് , പി.ജി. സനല്‍കുമാര്‍, ഷേര്‍ളി ആന്റണി, കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജോയ് , ജില്ലാ ട്രഷറര്‍ വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .

2 മുതല്‍ 8 വയസ് വരെ പ്രായമായ കുട്ടികള്‍ക്കു മാത്രമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കിഡ്‌സ് പൂളില്‍ പരിശീലനം നല്‍കുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രാവിലെയും വൈകിട്ടും പ്രത്യേക ബാച്ചുകളിലായിട്ടാണ് നീന്തല്‍ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ദേശീയ അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങള്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കും. നീന്തല്‍ പരിശീലനത്തോടനുബന്ധിച്ച് കരാട്ടേ, ഷട്ടില്‍ ബാഡ്മിന്റണ്‍ യോഗ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അലന്‍ ബേബി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447223674

 

 

Related Articles

Back to top button
error: Content is protected !!