ChuttuvattomThodupuzha

കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തൊടുപുഴ: നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ക്ഷേമനിധി പെന്‍ഷന്‍ 7500 രൂപയാക്കുക, ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വായ്പയായി സര്‍ക്കാര്‍ എടുത്ത കോടികള്‍ തിരിച്ചുനല്‍കുക, സെസ് പിരിവ് കാര്യക്ഷമമാക്കുക, മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശികയടക്കം നല്‍കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.കൊച്ചുമോന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി.വര്‍ഗീസ്, സിബി.സി.മാത്യു, എം.എന്‍.അനില്‍, എന്‍.സി.ജയന്‍, ജയിംസ് കോലാനി, സെബാസ്റ്റ്യന്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!