ChuttuvattomThodupuzha

ജില്ലാ ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് : ദ്രോണ തൊടുപുഴയും എസ്എച്ച്ജിഎച്ച്എസും ജേതാക്കള്‍

തൊടുപുഴ : ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യുപി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലാ ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദ്രോണ ക്ലബ്ബ് തൊടുപുഴ, എസ്എംഎച്ച്എസ്എസ് കാളിയാര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എച്ച്ജിഎച്ച്എസ് മുതലക്കോടവും ജില്ലാ യൂത്ത് ക്ലബ്ബ് തൊടുപുഴയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരങ്ങള്‍ തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വിജയികള്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്ന എം.ആര്‍., സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.ഐ. റഫീഖ്, ദേശീയ ഹാന്റ്ബോള്‍ താരം ബോബന്‍ ബാലകൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ ട്രഷറര്‍ ലിഖിയ ആന്റോ പുല്‍പ്പറമ്പില്‍ , റ്റി.കെ. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തിന് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫാസില്‍, ഡോ. ബോബു ആന്റണി, ജോയിസ് മാത്യു, ഡിംബിള്‍ വിനോദ്, അശ്വിന്‍ അശോക്, ജോമി പി.റ്റി. എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ് 3, 4 തീയതികളില്‍ പാലക്കാട് നടത്തുന്ന സംസ്ഥാന ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമുകളെയും മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!