Thodupuzha

ജില്ലാ റഗ്ബി  മത്സരങ്ങള്‍ സംഘടിപ്പിച്ചു

 

 

തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ റഗ്ബി മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണത്തില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ ജില്ലാ റഗ്ബി അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ജോര്‍ജിന് ദീപശിഖ കൈമാറി. തൊടുപുഴ ഡിവൈ.എസ്.പി കെ. സദന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന റഗ്ബി അസോസിയേഷന്‍ ട്രഷറര്‍ സലി കെ. ഇടശേരി, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ് പവനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൈസി ഡിനില്‍, സ്റ്റേറ്റ് അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, സ്റ്റേറ്റ് ബാഡ്മിന്റന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍, സ്റ്റേറ്റ് ആം റെസ്ലിങ് വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട്, തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷഹന ജാഫര്‍, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ ബിബിന്‍ അഗസ്റ്റിന്‍, ഇടുക്കി ജില്ലാ റഗ്ബി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോയ് അഗസ്റ്റിന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തൊടുപുഴയും വനിതാവിഭാഗത്തില്‍ വണ്ണപ്പുറം ബീസ്റ്റും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ഡോ. രോഹിത് ജോണ്‍ ട്രോഫികള്‍ കൈമാറി.

Related Articles

Back to top button
error: Content is protected !!