ChuttuvattomSportsThodupuzha

ജില്ലാ സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 26ന്

തൊടുപുഴ : ജില്ലാ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 26ന് ആരംഭിക്കും.യുവതലമുറയെ ലഹരിയില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിക്കുന്ന ഫുട്‌ബോളാണ് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിലാണ് മെമ്പര്‍ ഓഫ് പാര്‍ലമെന്റ് കപ്പ് ( എംപികപ്പ് ) എന്ന പേരില്‍ ജില്ലാതല സീനിയര്‍ സ്‌കൂള്‍ ഇലവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.

തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ 26ന് രാവിലെ 8ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് എംപി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകളിലെയും സീനിയര്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്ന സ്‌കൂളിന് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും, ട്രോഫിയും,രണ്ടാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് -9645740487 ( രാഹുല്‍ .എസ്.- കോര്‍ഡിനേറ്റര്‍ ), 8606364223 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!