KarimannurLocal Live

ദിവ്യകാരുണ്യം ജീവകാരുണ്യത്തിലേക്ക് നയിക്കും : മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കരിമണ്ണൂര്‍ : ദിവ്യകാരുണ്യം ശക്തിയുടെ ഉറവിടമാണെന്നും ദിവ്യനാഥനോടു ചേര്‍ന്നിരിക്കുന്നവര്‍ക്ക് ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനാകുമെന്നും ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ 79-ാമതു നാല്‍പ്പതുമണി ആരാധനയോടനുബന്ധിച്ചു വിശുദ്ധ ബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹത്താല്‍ പ്രചോദിതരായി മറ്റുള്ളവരോടു കരുണ കാണിക്കാന്‍ നാം തയ്യാറാകണമെന്നും ബിഷപ് പറഞ്ഞു. നാല്‍പ്പതുമണി ആരാധനയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ദിവ്യകാരുണ്യത്തില്‍നിന്നു ജീവകാരുണ്യത്തിലേക്ക് എന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച രണ്ടു ഭവനങ്ങളുടെ താക്കോല്‍ദാനവും നാലുഭവനങ്ങളുടെ ശിലാസ്ഥാപന വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. വികാരി ഫാ. സ്റ്റാന്‍ലി കുന്നേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേടത്ത്, ഫാ. സ്‌കറിയ മെതിപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!