KudayathoorLocal Live

കോളപ്രയില്‍ ആല്‍മരം ഒടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു

കുടയത്തൂര്‍ : കോളപ്ര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജംഗ്ഷനില്‍ ആല്‍മരം ഒടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മരം ഒടിഞ്ഞ് വീണത്. റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി തമ്പടിക്കുന്ന ഭാഗമാണിത്. മധ്യവേനല്‍ അവധിയായതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മരം ഒടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. മൂലമറ്റം അഗ്നിരക്ഷാസേനയും, പ്രദേശവാസികളും ചേര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

 

 

Related Articles

Back to top button
error: Content is protected !!