Thodupuzha

കെ.കെ. ജനാര്‍ദ്ദനന്‍ ഡി.എം.കെ. ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കേരള സ്റ്റേറ്റ് ഡി.എം.കെ. ഇടുക്കി ജില്ലാ കമ്മറ്റിയെ ഇനി സെക്രട്ടറി കെ.കെ. ജനാര്‍ദ്ദനന്‍ നയിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടേബര്‍ 2 ന് ഡി.എം.കെയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. അന്തരിച്ച മുന്‍ തമഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്‍മ ദിനത്തോടനു ബന്ധിച്ച് ജില്ലയില്‍ നിര്‍ധനരായ 500 കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ സാധിച്ചതിലൂടെ ജനശ്രദ്ധേ നേടാന്‍ കഴിഞ്ഞതായി ഡി.എം.കെ. ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. എം.കരുണാനിധിയുടെ ജന്‍മദിന ആഘോഷങ്ങളില്‍പങ്കെടുക്കുന്നതിന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറുകണക്കാ ളുകള്‍ എത്തിയത് ജില്ലയില്‍ ഡി.എം.കെയ്ക്കുള്ള ജനങ്ങളുടെ അംഗികാരമാണന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു.

 

ഇതേ വാര്‍ത്ത മുമ്പ് പ്രസീദ്ധികരിച്ചതില്‍ തെറ്റ് സംഭവിച്ചിരുന്നു അതില്‍ തൊടുപുഴ വാര്‍ത്ത ഖേദം പ്രകടിപ്പിക്കുന്നു

Related Articles

Back to top button
error: Content is protected !!