ChuttuvattomThodupuzha

ഗോള്‍ഡ് മെഡല്‍ നേടി ചാഴികാട്ട് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോ. രഞ്ജിനി രാധാകൃഷ്ണന്‍

തൊടുപുഴ : നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡിഎന്‍ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ചാഴികാട്ട് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. രഞ്ജിനി രാധാകൃഷ്ണനെ ആദരിച്ചു. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദം നേടിയവരും ഡിഎന്‍ബി നെഫ്രോളജി റെസിഡന്‍സുമാണ് പരീക്ഷയില്‍ പങ്കെടുത്തത്.

അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍ ലഭിച്ച ഡോ. രഞ്ജിനി രാധാകൃഷ്ണനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പഠിച്ച ശേഷം ഡോ. രഞ്ജിനി രാധാകൃഷ്ണന്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡി കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നെഫ്രോളജി വിഭാഗത്തില്‍ ഡിഎം ബിരുദം നേടിയത്. ഡിഎം ബിരുദം നേടിയ ശേഷമാണ് ഡിഎന്‍ബി പരീക്ഷ എഴുതിയതും സ്വര്‍ണ മെഡല്‍ നേടിയതും. അന്തര്‍ദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഡിഎന്‍ബി ബിരുദം. നെഫ്രോളജി രംഗത്ത് കൂടുതല്‍ വിദഗ്ധ പരിചരണം ഉറപ്പാക്കാനും ഡിഎന്‍ബി ബിരുദത്തിലൂടെ സാധിക്കും.

എറണാകുളം കൂത്താട്ടുകുളം സ്വദേശിനിയാണ് ഡോ. രഞ്ജിനി രാധാകൃഷ്ണന്‍. മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണമെഡല്‍ സമ്മാനിക്കും. ചാഴികാട്ട് ആശുപത്രിയില്‍ സംഘടിപ്പിച്ച ആദരിക്കില്‍ ചടങ്ങില്‍ ചാഴികാട്ട് ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍, സിഇഓ ഡോ. സ്റ്റീഫന്‍ ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, ഓര്‍ത്തോപീഡിക്‌സ് സര്‍ജന്‍ ഡോ. ജോസഫ് സ്റ്റീഫന്‍, ഡോ. ലിപിന്‍ എസ്. പ്രസാദ്, ഡോ. രാമു കൃഷ്ണന്‍, ഡോ. അഞ്ജലി രാധാകൃഷ്ണന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഷിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!