IdukkiLocal Live

മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച ഡോ. കെ.ആര്‍ സുരേഷ് സര്‍വീസില്‍ നിന്ന് വിരമിച്ചു

ഇടുക്കി : 25 വര്‍ഷത്തെ ആതുരസേവനരംഗത്തെ മികച്ച സേവനത്തിന് ശേഷം ഡോ. കെ.ആര്‍ സുരേഷ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. വിരമിക്കുമ്പോള്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു. പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി, കല്ലാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും നീണ്ട പതിമൂന്നര വര്‍ഷക്കാലം പാറേമാവ് ജില്ലാ ആശുപത്രിയിലായായിരുന്നു സേവനം.

2012-ല്‍ ഡോ. സുരേഷിന്റെ മാതൃകാപരമായ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി , ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ മണക്കാട് ശാന്തി നിലയത്തില്‍ പരേതരായ രാമകൃഷ്ണന്‍ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. പുറപ്പുഴ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി മിനിയാണ് ഭാര്യ. മക്കള്‍ : വിദ്യാര്‍ത്ഥികളായ ബാലമുരളി, മാളവിക.

 

Related Articles

Back to top button
error: Content is protected !!