ChuttuvattomThodupuzha

കുടിവെള്ളപൈപ്പുകള്‍ പൊട്ടുന്നു : നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡിലെ കലുങ്കില്‍ ഗര്‍ത്തം

തൊമ്മന്‍കുത്ത്: നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന നാല്‍പ്പതേക്കര്‍ കലുങ്കില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങുമെന്ന ആശങ്കയും ഉയര്‍ന്നു. ഇന്നലെയാണ് കലുങ്കിന്റെ ഒരു വശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കലുങ്ക് അപകട സ്ഥിതിയിലായതിനാല്‍ ഇതുവഴി ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ ബസുടമകളും ആശങ്കയിലാണ്.

ഇതിനിടെ നെയ്യശേരി തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിവെള്ളവിതരണ പൈപ്പുകള്‍ പൊട്ടുകയും മുറിക്കുകയും ചെയ്യുന്നത് പതിവായതോടെ തൊമ്മന്‍കുത്ത് മുളപ്പുറം ഭാഗത്ത് കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നതും പതിവായി. ഇതെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഇന്നലെ രാവിലെ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ വാഹനം തടയുകയും പൈപ്പ് തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇതു സംബന്ധിച്ച് കരാര്‍ കമ്പനി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കുടിവെള്ളം പുനഃസ്ഥാപിക്കാതെ പരാതിയുമായി പോകുന്ന കമ്പനിയുടെ നടപടിക്കെതിരേ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!