ChuttuvattomThodupuzha

വരള്‍ച്ച : ജപ്തി നടപടികള്‍ നിര്‍ത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ്

തൊടുപുഴ : കാര്‍ഷിക വിളകള്‍ ഉണങ്ങിനശിച്ചതിനാല്‍ ജപ്തി നടപടികള്‍ നിര്‍ത്തിവച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ്. രൂക്ഷമായ വരള്‍ച്ച മൂലം കാര്‍ഷിക വിളകള്‍ വ്യാപകമായി ഉണങ്ങിനശിച്ചതിനാല്‍ കര്‍ഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങള്‍ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്.  അതിനാല്‍ ഇടുക്കിയെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് കാര്‍ഷിക- കാര്‍ഷികേതര വായ്പകളുടെ പേരില്‍ നടത്തിവരുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് , സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ്, കര്‍ഷക യൂണിയന്‍ സംസ്ഥാ പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!