ChuttuvattomThodupuzha

തുമ്പച്ചി കുരിശുമലയില്‍  ദു:ഖവെള്ളി ആചരണം

അറക്കുളം : തീര്‍ത്ഥാടന കേന്ദ്രമായ അറക്കുളം തുമ്പച്ചി കുരിശുമലയില്‍ ദു:ഖവെള്ളി സമുചിതമായി ആചരിക്കും. രാവിലെ 6 ന് സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ ദു:ഖവെള്ളി തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് 8ന് അറക്കുളം അശോക കവലയില്‍ നിന്ന് പ്രധാന പാതയിലൂടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന കുരിശിന്റെ വഴി തുമ്പച്ചി മലയിലേക്ക്. 11ന് മലമുകളില്‍ എത്തിച്ചേരും. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥന പാലാ രൂപത മുഖ്യ വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ പീഢാനുഭവ സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണം. തീര്‍ത്ഥാടകരുടെ സൗകര്യാത്ഥം കെഎസ്ആര്‍ടിസി തുമ്പച്ചിക്ക് പ്രത്യേക സര്‍വ്വീസ് നടത്തുമെന്ന് വികാരി ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പിലും സഹവികാരി ഫാ. ജോര്‍ജ് തറപ്പേലും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!