ChuttuvattomThodupuzha

തുമ്പച്ചി കുരിശുമലയില്‍ ദുഃഖവെള്ളി ആചരണം നടത്തി

അറക്കുളം : തീര്‍ത്ഥാടന കേന്ദ്രമായ അറക്കുളം തുമ്പച്ചി കുരിശുമലയില്‍ ദുഃഖവെള്ളി സമുചിതമായി ആചരിച്ചു. രാവിലെ 6 ന് സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ ദു:ഖവെള്ളി തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് 8ന് അറക്കുളം അശോക കവലയില്‍ നിന്ന് പ്രധാന പാതയിലൂടെ തുമ്പച്ചി മലയിലേക്ക് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത കുരിശിന്റെ വഴി നടന്നു. 11ന് മലമുകളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥന പാലാ രൂപത മുഖ്യ വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ പീഢാനുഭവ സന്ദേശം നല്‍കി പാലായില്‍ നിന്നെത്തിയ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അച്ചനും പങ്കെടുത്തു. തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണം നടത്തി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെഎസ് ആര്‍ടിസി തുമ്പച്ചിക്ക് പ്രത്യേക സര്‍വീസ് നടത്തി വികാരി ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പിലും സഹവികാരി ഫാ. ജോര്‍ജ് തറപ്പേലും ബ്രദര്‍ മാരായ ജസ്റ്റിന്‍ കൂടുങ്കല്‍ ,റ്റോം വിഴ ചാരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!