ChuttuvattomThodupuzha

കിഴക്കുംഭാഗം എന്‍എസ്എസ് കരയോഗം ; വാര്‍ഷിക പൊതുയോഗവും ബജറ്റ് യോഗവും നടത്തി

മണക്കാട് : കിഴക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ബജറ്റ് യോഗവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു.1233500 രൂപ വരവും 1233000 രൂപ ചെലവും 500 രൂപ മിച്ചവുമുള്ള 2024-25 ലെ ബജറ്റ് അവതരിപ്പിച്ചു പാസാക്കി. യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയും എസ്എസ്എല്‍സി -പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. നായര്‍ മഹാ സമ്മേളനത്തില്‍ മെഗാ തിരുവാതിരയില്‍ പങ്കെടുത്ത കരയോഗത്തിലെ കുട്ടികളെ മെമെന്റോ നല്‍കി അനുമോദിച്ചു. തൊടുപുഴ മര്‍ച്ചന്റസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വ്യാപാര പ്രമുഖനുമായ നീലകണ്ഠ രാജുവിനെ ഉപഹാരം നല്‍കി അനുമോദിച്ചു. കെ.എന്‍ സിനു, എം. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!